ഇതിഹാസ പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് തമിഴ്നാട് സർക്കാരിന്റെ ആദരവ്. എസ്പിബി താമസിച്ചിരുന്ന നുങ്കമ്പാക്കത്തെ കാംദാർ നഗർ മെയിൻ റോഡിന് എസ്പി ബാലസുബ്രഹ്മണ്യം റോഡ് എന്ന് നാമകരണം ചെയ്തു. ......
അല്ലു അർജുനും രാം ചരണും തമ്മിലുള്ള തർക്കം എന്നും സിനിമ മേഖലയിലെ സജീവ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ, ഇരുവരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഏറ്റവും വലിയ ആകർഷണം എല്ലാ ദിവസവും നടക്കുന്ന ഫ്ലൈയിങ്ങ് ഡിസ്പ്ലേയാണ്. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് വിവിധ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ ആകാശത്തിൻ്റെ വിരിമാറ് ലക്ഷ്യമിട്ട് ചീറിപ്പായുന്നത് കാഴ്ച ആരെയും കോൾമയിർ കൊള്ളിക്കും. ഇന്നത്തെ ഡിസ്പ്ലേയും വ്യത്യസ്തമായിരുന്നില്ല.
ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പത്ത് പോർവിമാനങ്ങളാണ് ഇന്നത്തെ ഫ്ലൈയിങ്ങ് ഡിസ്പ്ലേയിൽ പങ്കെടുത്തത്. ......
മനുഷ്യൻ കാലങ്ങളായി മരണം സംബന്ധിച്ച ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. മരണാനന്തരം എന്താണ് സംഭവിക്കുന്നതെന്നും മരണം മുൻകൂട്ടി അറിയാൻ കഴിയുമോ എന്നുമുൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ ചർച്ചകളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. ......
എറണാകുളത്ത് മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് 95 ശതമാനത്തോളം മീഥൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂം പിടിച്ചെടുത്തത്. ......
മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങൾക്കകം ജീവനൊടുക്കിയ പതിനെട്ടുകാരിയുടെ കാമുകനും തൂങ്ങിമരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി സജീർ (19) ആണു മരിച്ചത്. ......
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തു 2023-ൽ റിലീസായി വമ്പൻ വിജയമായ മലയാള ചിത്രമാണ് '2018'. ടൊവിനോ തോമസ് നായകനായ ഈ ചിത്രം കേരളത്തിനപ്പുറം തമിഴ്നാട്ടിലും ഹിറ്റ് ചിത്രമായി മാറി. ......

മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിൽ പൊതുജന അഭിപ്രായം പൂർണ്ണമായി കണക്കിലെടുത്തും,ജനങ്ങളുടെ
ആശങ്കകൾ പരിഹരിച്ച് മാത്രമെ പൊതു ശ്മശാനം നിർമാണം ആരംഭിക്കാവൂകയെന്ന് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് നാട്ടുക്കാരുടെ ഒപ്പ് സമാഹാരി ച്ച് നിവേദനം കൈമാറി.
കഴിഞ്ഞ 40 വർഷത്തിലധികമായി ഇവിടെ പൊതു ശ്മാശാനം വേണമെന്നുള്ള നിവേദനങ്ങളും ഹർജിയുമായി സർക്കാർ തലങ്ങളിൽ ഉൾപ്പെടെ വിവിധ സന്നദ്ധ സാമൂഹിക സംഘടനകൾ പരാതികളും, സമരങ്ങളും നിവേദനങ്ങളും മറ്റുമായി ഉണ്ടായത്.
എന്നാൽ ജനമനസ് കേൾക്കാതെ പഞ്ചായത്ത് ഭരണസമിതി മഞ്ഞപ്രയുടെ പ്രധാന സ്ഥലമായ ചാറ്റുപാടം കേന്ദ്രീകരിച്ച് ശ്മശാനം സ്ഥാപിക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്ന് ഇന്ദിര ഗാന്ധികൾചറൽ ഫോറം നിവേദക സംഘം ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
കുടുംബാരോഗ്യ കേന്ദ്രം, ബാംബു പനമ്പ് നെയ്ത്ത് ശാല, സ്വകാര്യ ബസ് സ്റ്റാൻറ്, സിനിമശാല, അംഗനവാടി, വെറ്റിനറി ഡിസ്പെൻസറി, ചെറുകിട കച്ചവട സ്ഥാപനങ്ങൾ, വർക്ക്ഷോപ്പ്, ലബോറട്ടറി, മാർസ്ലീവ ഫൊറോന പള്ളി, പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സെൻറ് മേരീസ് സ്കൂൾ, ജ്യോതിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെ എല്ലാം ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി പേർ ഇട
തടവില്ലാതെ അനുദിനം കടന്ന് പോകുന്ന ജനതിരക്കേറിയ പ്രദേശമാണ് ചാറ്റുപാടം സ്ഥലം.
ഇവിടെ പൊതു ശ്മാശനം വരുന്നതിനെതിരെ പ്രദേശവാസികളും മറ്റും സമരരംഗത്താണ്.
എന്നാൽ ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിൽ തവളപ്പാറ കാറ്റിപ്പാടം ഭാഗത്ത് എസ്.സി. ശ്മാനത്തോട് ചേർന്ന് പുറംപോക്കായി സ്ഥലം ഉള്ളതായി നാട്ടുക്കാർ സൂചിപ്പിച്ചു. ......
കൊച്ചി: ഉദയംപേരൂർ മോഹനന്റെയും വിനോദിനിയുടെയും മകൾ അതിരയുടെ റേഡിയോ സ്വപ്നം പൂവണിഞ്ഞു.
ഉദയം പേരുർ എം.എൽ എ റോഡിൽ താമസിക്കുന്ന ആതിരയുടെ വീട്ടിൽ റേഡിയോ ഇല്ലായിരുന്നു എങ്കിലും അടുത്ത വിട്ടിലെ റേഡിയോയിൽ നിന്നു ഉയർന്നു കേൾക്കുന്ന റേഡിയോ പരിപാടികൾ ദിവസവും ആതിരയും അമ്മയും കേൾക്കാറുണ്ട് റേഡിയോ കേൾക്കാൻ അമ്മയ്ക്ക് വലിയ മോഹമാണ് റേഡിയോ വാങ്ങാൻ വീട്ടിൽ പറഞ്ഞാൽ അടുത്ത സ്വന്തം സഹോദരന്റെ വീട്ടിൽ നിന്ന് കേൾക്കുന്നുണ്ടല്ലോ എന്ന് പറയും. അതു കൊണ്ട് ആതിരയുടെ വീട്ടിൽ റേഡിയോ വാങ്ങിയിട്ടില്ല.
ആതിര വിവാഹം കഴിച്ചു ചെന്നവീട്ടിലെ എല്ലാവരും റേഡിയോ കേൾക്കുന്നവർ ആണ്.
അടുത്ത മാസം ശബളം കിട്ടുമ്പോൾ അമ്മയ്ക് ഒരു റേഡിയോ വാങ്ങി കൊടുക്കണമെന്ന് ആഗ്രഹിച്ചിരിക്കുബോഴാ
റേഡിയോ ദിനത്തിൽ ആതിര ജോലി ചെയ്യുന്ന സ്ഥാപനത്തിൽ റേഡിയോയുമായ് എത്തിയ മിനി ചേച്ചിയെ കാണുന്നത്.
ഗ്രഹപ്രവേശനങ്ങൾക്കും വിവാഹങ്ങൾക്ക് ക്ഷണിച്ചവർക്കു സമ്മാനമായി റേഡിയോ നൽകുന്ന പതിവ് തുടങ്ങിയിട്ട് 32 വർഷമായി.
മിനി പ്രകാശ് റേഡിയോ ശ്രോതാവ് മാത്രമല്ല. ......